width=
രക്തചംക്രമണവും പാലുല്‍പാദനവും

വിഖ്യാത മുസ്‌ലിം ശാസ്ത്രകാരന്‍ ഇബ്‌നുന്നഫീസ് ശരീരത്തിലെ രക്ത ചംക്രമണത്തെ വിശദീകരിക്കുന്നതിന് 600 വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചു. ഈ സത്യം പാശ്ചാത്യ ലോകത്ത് പരിചയപ്പെടുത്തിയ വില്യം ഹാര്‍വി കടന്നുവരുന്നത് ഏകദേശം ആയിരം വര്‍ഷങ്ങള്‍ക്കു ശേഷമാണ്. പതിമൂന്നു നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ ശരീരം പുഷ്ടിപ്പെടുത്തുന്ന ദഹന പ്രക്രിയകള്‍പോലെ ആമാശയത്തില്‍ എന്തൊക്കെ നടക്കുന്നുവെന്ന് മനുഷ്യന്‍ മനസ്സിലാക്കിയിട്ടുണ്ട്. പാലിന്റെ ഉല്‍പാദനത്തെക്കുറിച്ച് വിശദീകരിക്കുന്ന വിശുദ്ധ ഖുര്‍ആനിലെ ഒരു സൂക്തം ഇതിലേക്കു വഴി തുറക്കുകയായിരുന്നു.
ഈ സൂക്തത്തിന്റെ ആന്തരാര്‍ത്ഥങ്ങള്‍ ഗ്രഹിക്കാന്‍ ആമാശയത്തില്‍ നടക്കുന്ന രാസ പ്രതിപ്രവര്‍ത്തനങ്ങളും ദഹനത്തിനു ശേഷം രക്തത്തില്‍ അലിഞ്ഞുചേരുന്ന ഭക്ഷണത്തില്‍നിന്നും ആവാഹിക്കപ്പെടുന്ന ചില പദാര്‍ത്ഥങ്ങളും മനസ്സിലാക്കല്‍ അനിവാര്യമാണ്. ഭക്ഷണത്തില്‍നിന്നും ലഭിക്കുന്ന പോഷകങ്ങളെ രക്തം ശരീരത്തിന്റെ നാനാവശങ്ങളിലേക്കും കൊണ്ടെത്തിക്കുന്നു. അതിനിടയിലാണ് പാലുല്‍പാദിപ്പിക്കുന്ന മാമറി ഗ്രന്ഥികള്‍ കാണപ്പെടുന്നത്.
ലളിതമായി പറഞ്ഞാല്‍, ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ആമാശയത്തില്‍നിന്നും ശരിപ്പെട്ടതിനു ശേഷം രക്തം വഴി ശരീര ഭാഗങ്ങളിലേക്ക് മാറ്റപ്പെടുകയാണ് ചെയ്യുന്നത്. വിശുദ്ധ ഖുര്‍ആനിലെ താഴെ പറയുന്ന സൂക്തം മനസ്സിലാക്കാന്‍ ഈ സങ്കല്‍പം ഏറെ സഹായപ്രദമാണ്:
''നിശ്ചയം, കാലികളില്‍ നിങ്ങള്‍ക്കു പാഠമുണ്ട്. അവയുടെ ഉദരത്തില്‍ കാഷ്ടത്തിനും രക്തത്തിനുമിടയില്‍നിന്ന് കുടിക്കാന്‍ കൊള്ളാവുന്ന വിധത്തില്‍ നിങ്ങള്‍ക്കു നാം ശുദ്ധ പാല്‍ നല്‍കുന്നു'' (16:66).
''നിശ്ചയം, കാലികളില്‍ നിങ്ങള്‍ക്കു പാഠമുണ്ട്. അവയുടെ ഉദരങ്ങളിലുള്ളതില്‍നിന്ന് നിങ്ങള്‍ക്കു നാം  കുടിക്കാന്‍ തരുന്നു. നിങ്ങള്‍ക്കതില്‍ ധാരാളം പ്രയോജനങ്ങളുണ്ട്. അവയില്‍നിന്ന് (മാംസം) നിങ്ങള്‍ ഭക്ഷിക്കുകയും ചെയ്യുന്നു'' (23:21).
പാലുല്‍പാദനത്തെക്കുറിച്ച് ഖുര്‍ആന്‍ നല്‍കുന്ന അതേ വിശദീകരണംതന്നെയാണ് ആധുനിക ശാസ്ത്രവും ഏറ്റു പറയുന്നത്.